FLASH NEWS

ഇസ്രയേലിനെതിരായ ആക്രമണം : ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

WEB TEAM
October 02,2024 10:45 AM IST

വാഷിങ്ടൺ :  ഇസ്രയേലിനെതിരെ ഇറാൻ തുടങ്ങിയ ആക്രമണത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി അമേരിക്ക. ഇസ്രയേലിനെ ലക്ഷ്യം വച്ച് ഇറാൻ തൊടുത്തു വിട്ട  മിസൈലാക്രമണം പ്രതിരോധിക്കാൻ അമേരിക്കയുടെ രണ്ടു യുദ്ധക്കപ്പലുകളിൽ നിന്ന് ഒരു ഡസനോളം ഇൻറർസെപ്റ്റർ  തൊടുത്തതായി പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാൾ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തതെന്നും റൈഡർ വിശദീകരിച്ചു. ഇപ്പോൾ നടത്തി വരുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ കടുത്ത തിക്തഫലങ്ങൾ നേരിടേണ്ടി വരുമെന്ന്  അമേരിക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

 

 

“തീർച്ചയായും, ഈ ആക്രമണത്തിന് ഇറാൻ പ്രത്യാഘാതങ്ങൾ നേരിട്ടിരിക്കും.ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞങ്ങൾ വിശദീകരിക്കുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇസ്രയേലുമായി ചർച്ച നടത്തും.” - അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ്റെ ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ട അമേരിക്ക, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. അതേ സമയം, ഇറാൻ്റെ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തെ അപലപിച്ച് ‌യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.